ഓഫീസ് പ്രവൃത്തി ദിനമായ ജൂലൈ 15 ന് സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ തടസപ്പെടും

തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിൽ ആധാര രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി ഉപയോഗിക്കുന്ന https://pearl.registration.kerala.gov.in വെബ് പോർട്ടലിൽ ജൂലൈ 13 മുതൽ 16 വരെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ തടസപ്പെടുമെന്ന് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓഫീസ് പ്രവൃത്തി ദിനമായ ജൂലൈ 15 ന് സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ തടസപ്പെടും. വിവരം പൊതുജനങ്ങളെ അറിയിക്കുന്നു. ആധാരം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായുള്ള തീയതിയും സമയക്രമവും മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകിക്കൊണ്ട് പൊതുജനങ്ങൾ സഹകരിക്കണമെന്നും രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ അഭ്യർത്ഥിച്ചു.

കെണിയൊരുക്കി വീണ്ടും ദേശീയപാത, സ്കൂട്ടര്‍ ചെളിക്കുണ്ടിൽ തെന്നിവീണ് പരിക്കേറ്റ ലോട്ടറിക്കട ജീവനക്കാരൻ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം