Asianet News MalayalamAsianet News Malayalam

എംഎസ്എഫിന് തിരിച്ചടി; തിരൂർ മലയാളം സർവകലാശാല യൂണിയൻ മുഴുവൻ സീറ്റിലും എസ്എഫ്ഐക്ക് ജയം

ചെയർപേഴ്‌സൻ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ സീറ്റുകളിലും എസ്എഫ്ഐ വിജയിക്കുകയായിരുന്നു. നേരത്തെ നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. എംഎസ്എഫ് പ്രവർത്തകർ നൽകിയ ഹർജിയിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. 

Setback for MSF; SFI wins all Thiroor Malayalam University Union seats fvv
Author
First Published Jan 23, 2024, 5:33 PM IST

മലപ്പുറം: തിരൂർ മലയാളം സർവകലാശാല യൂണിയൻ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ചെയർപേഴ്‌സൻ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ സീറ്റുകളിലും എസ്എഫ്ഐ വിജയിക്കുകയായിരുന്നു. നേരത്തെ നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. എംഎസ്എഫ് പ്രവർത്തകർ നൽകിയ ഹർജിയിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. 

എംഎസ്എഫ് സ്ഥാനാർത്ഥികളായ ഫൈസൽ, അൻസീറ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് രണ്ടാഴ്ചക്കുള്ളിൽ വീണ്ടും ഇലക്ഷൻ നടത്തണമെന്ന് ഹൈക്കോടതിയുടെ ഉത്തരവിട്ടത്. നാമനിർദ്ദേശപത്രിക മതിയായ കാരണങ്ങൾ ഇല്ലാതെ തള്ളിയതിനെതിരെയായിരുന്നു ഹർജി. നാമനിർദ്ദേശ പത്രിക തള്ളാൻ അധികൃതർ പറഞ്ഞ കാരണങ്ങൾ നിലനിൽക്കുന്നതല്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. സർവകലാശാലയിലെ 9 ജനറൽ സീറ്റുകളിലും, 11 അസോസിയേഷൻ സീറ്റുകളിലും, സെനറ്റിലുമാണ് എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

മകനെ ആക്രമിച്ചതിന് പൊലീസിൽ പരാതിപ്പെട്ട വയോധികയ്ക്ക് മർദ്ദനം, യുവാവ് അറസ്റ്റിൽ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios