Asianet News MalayalamAsianet News Malayalam

കെപിസിസി പുനഃസംഘടനയ്ക്ക് ഏഴംഗ ഉപസമിതി; രൂപീകരണം ഹൈക്കമാൻഡ് ഇടപെട്ട് ഉണ്ടാക്കിയ ധാരണ പ്രകാരം

കൊടിക്കുന്നിൽ സുരേഷ് എം പി, അഡ്വ. ടി സിദ്ധിക്ക് എംഎൽഎ, കെ സി ജോസഫ് മുൻ എംഎൽഎ, എ പി അനിൽ കുമാർ എംഎൽഎ, ജോസഫ് വാഴക്കൻ  മുൻ എംഎൽഎ,അഡ്വ കെ ജയന്ത് , അഡ്വ. എം ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങൾ. 

seven member sub committee was formed for KPCC reorganization nbu
Author
First Published Mar 22, 2023, 2:25 PM IST

തിരുവനന്തപുരം: ഡിസിസി, ബ്ലോക്ക് പുനഃസംഘടന പ്രവര്‍ത്തനങ്ങള്‍ പൂർത്തീകരിക്കാനായി ഏഴംഗ ഉപസമിതിയെ രൂപീകരിച്ചു. കൊടിക്കുന്നിൽ സുരേഷ് എം പി, അഡ്വ. ടി സിദ്ധിക്ക് എംഎൽഎ, കെ സി ജോസഫ് മുൻ എംഎൽഎ, എ പി അനിൽ കുമാർ എംഎൽഎ, ജോസഫ് വാഴക്കൻ  മുൻ എംഎൽഎ,അഡ്വ കെ ജയന്ത് , അഡ്വ. എം ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങൾ. 

ജില്ലകളിൽ നിന്ന് പുനഃസംഘടനാ സമിതി കെപിസിസിക്ക് കൈമാറിയ ഡിസിസി ഭാരവാഹികളുടെയും, ബ്ലോക്ക്‌ പ്രസിഡന്റ്റുമാരുടെയും ലിസ്റ്റിൽ നിന്നും അന്തിമ പട്ടിക രൂപീകരിക്കുകയാണ് ഉപസമിതിയുടെ ദൗത്യം. ജില്ലാതല ഉപസമിതികൾ കെപിസിസിക്ക് സമർപ്പിച്ചിട്ടുള്ള പട്ടിക പരിശോധിച്ച് പത്ത് ദിവസത്തിനകം ജില്ലാ ബ്ലോക്ക് തല പുനഃസംഘടന പട്ടിക കെപിസിസിക്ക് കൈമാറുവാൻ ഉപസമിതിക്ക് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ നിർദ്ദേശം നൽകി. ഇതോടെ കെപിസിസി പുനഃസംഘടന അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചും എല്ലാവരുമായും ചര്‍ച്ച നടത്തിയും പരാതിരഹിതവുമായിട്ടാണ് പുനഃസംഘടന പ്രക്രിയയുമായി കെപിസിസി മുന്നോട്ട് പോയതെന്നും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios