പരാതി പിൻവലിപ്പിക്കാൻ അതിജീവതയെ സമ്മർദപ്പെടുത്തിയ അഞ്ച് ജീവനക്കാർ ഒളിവിലാണ്
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീയ പീഡിപ്പിച്ച സംഭവത്തിൽ സാക്ഷിയായ നഴ്സിനെ ഭീഷണിപ്പെടുത്തിയ എൻജിഒ യൂണിയൻ നേതാക്കൾക്കെതിരെ നടപടിയെടുക്കാതെ അധികൃതർ. രാഷ്ടീയ സമർദം കാരണമാണ് പരാതിയിൽ മെല്ലപ്പോക്കെന്നാണ് സൂചന. പരാതി പിൻവലിപ്പിക്കാൻ അതിജീവതയെ സമ്മർദപ്പെടുത്തിയ അഞ്ചുപേർ ഒളിവിലാണ് , ഇവരെല്ലാം മെഡിക്കൽ ആശുപത്രിയിലെ തന്നെ ജീവനക്കാരനാണ്
ശസ്ത്രക്രിയക്ക് ശേഷം ഐസിയുവിലായിരുന്ന യുവതിയെ ആണ് ജീവനക്കാരനായിരുന്ന ശശീന്ദ്രൻ പീഡിപ്പിച്ചത്. പരാതിപ്പെട്ടതോടെ അത് പിൻവലിക്കാൻ അതിജീവിതയെ ചിലർ സമ്മർദപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് രേഖാമൂലം പരാതിയായി സൂപ്രണ്ടിന് നൽകിയതോടെ അഞ്ച് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു
അതിജീവിതക്കൊപ്പം നിന്ന നഴ്‌സിനെ എൻജിഒ യൂണിയൻ നേതാക്കൾ ഭീഷണിപ്പെടുത്തി
