Asianet News MalayalamAsianet News Malayalam

ലൈംഗിക അതിക്രമ പരാതി: 'മല്ലു ട്രാവലർ' ഷാക്കിറിനെ ചോദ്യം ചെയ്ത് പൊലീസ്

ഹൈക്കോടതി ഉപാധികളോടെ ഇടക്കാല മുൻകൂർ ജാമ്യം നൽകിയതിന് പിന്നാലെയാണ്‌ കൊച്ചി സെൻട്രൽ പൊലീസിൽ ഷാക്കിർ സുബ്ഹാന്‍ ഹാജറായത്.

sexual assault case mallu traveler shakeer suban questioned by police nbu
Author
First Published Oct 25, 2023, 2:34 PM IST

കൊച്ചി: സൗദി യുവതി നൽകിയ പീഡന പരാതിയിൽ മല്ലു ട്രാവലർ എന്ന് അറിയപ്പെടുന്ന വ്ലോഗർ ഷാക്കിർ സുബ്ഹാനെ പൊലീസ് ചോദ്യം ചെയ്യുന്നു. ഹൈക്കോടതി ഉപാധികളോടെ ഇടക്കാല മുൻകൂർ ജാമ്യം നൽകിയതിന് പിന്നാലെയാണ്‌ കൊച്ചി സെൻട്രൽ പൊലീസിൽ ഷാക്കിർ സുബ്ഹാന്‍ ഹാജറായത്. അന്വേഷണവുമായി സഹകരിക്കണം, പാസ്പോർട്ട് ഹാജരാക്കണം, കേരളം വിട്ട് പുറത്ത് പോകരുത് എന്നിവയാണ് ജാമ്യ ഉപാധികൾ. യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഷാക്കിർ സുബ്ഹാൻ വിദേശത്തേക്ക് കടന്നിരുന്നു. 

സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് അഭിമുഖത്തിനായി എത്തിയപ്പോൾ എറണാകുളത്തെ ഹോട്ടലിൽ വച്ച് ഷാക്കിർ സുബ്ഹാന്‍ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് സൗദി വനിതയുടെ പരാതിയിൽ പറയുന്നത്. ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഷക്കീർ സുബാൻ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ പിന്നീട് പ്രതിശ്രുത വരൻ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീർ സുബാൻ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios