പെൺകുട്ടി ബഹളം വച്ചതോടെ നാട്ടുകാരും ബസ് ജീവനക്കാരും സഹയാത്രികരും ചേർന്ന് ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കടയിരിപ്പ് ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപകനാണ് പിടിയിലായ കമാൽ.  

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസിൽ പെണ്‍കുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. അമ്പലമേട് സ്വദേശി കമാലിനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഫോർട്ട് കൊച്ചി - ആലുവ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിൽ19 കാരിയായ പെൺകുട്ടിയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. പെൺകുട്ടി ബഹളം വച്ചതോടെ നാട്ടുകാരും ബസ് ജീവനക്കാരും സഹയാത്രികരും ചേർന്ന് ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കടയിരിപ്പ് ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപകനാണ് പിടിയിലായ കമാൽ. 

14 ക്രിമിനല്‍കേസ്; അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ചു; 'മരണ സുബിന്‍' കരുതല്‍ തടങ്കലില്‍

https://www.youtube.com/watch?v=Ko18SgceYX8