തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥക്കെതിരായ  അഴിമതി ആരോപണം അന്വേഷിച്ച രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് റിപ്പോർട്ട്.അന്വേഷണത്തിനിടയിൽ ലൈംഗിക പീഡനം നടന്നുവെന്നായിരുന്നു ഉദ്യോഗസ്ഥയുടെ പരാതി.

തിരുവനന്തപുരം: തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷനിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സഹപ്രവർത്തകയുടെ പീ‍‍ഡന പരാതി. ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ജസ്റ്റിൻ സ്റ്റാൻലിക്കും കണ്‍ട്രോൾ റൂമിലെ ഉദ്യോഗസ്ഥൻ ജി ജയകുമാറിനുമെതിരെയാണ് പരാതി.വനംവകുപ്പിന്‍റെ ഇന്‍റേണൽ കംപ്ലയിൻസ് സമിതിയുടെ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടും സംരക്ഷിക്കുകയാണ് വനം വകുപ്പ്.

തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥക്കെതിരായ അഴിമതി ആരോപണം അന്വേഷിച്ച രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് റിപ്പോർട്ട്. അന്വേഷണത്തിനിടയിൽ ലൈംഗിക പീഡനം നടന്നുവെന്നായിരുന്നു ഉദ്യോഗസ്ഥയുടെ പരാതി. രണ്ട് ഉദ്യോഗസ്ഥരും ലൈംഗിക പീഡനം നടത്തിയെന്നാണ് വനംവകുപ്പ് ഇന്‍റേണൽ കംപ്ലയിൻസ് സമിതിയുടെ കണ്ടെത്തൽ. ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ജസ്റ്റിൻ സ്റ്റാൻലിയും കണ്‍ട്രോൾ റൂ എസ്എഫ്ഒ ജി.ജയകുമാറും ലൈംഗിക പീഡനം നടത്തിയെന്ന് ബോധ്യപ്പെട്ടെന്നും സർവീസ് ചട്ടങ്ങൾ പ്രകാരം അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നുമാണ് ഫോറസ്റ്റ് കണ്‍സർവേറ്റർ അദ്ധ്യക്ഷയായ സമിതിയുടെ റിപ്പോർട്ട്.

റിപ്പോർട്ടിനൊപ്പം തെളിവുകളും വനംവകുപ്പ് മേധാവിക്ക് കൈമാറി. റിപ്പോർട്ട് കൈമാറി പത്ത് ദിവസം ആകുമ്പോഴും സസ്പെൻഷൻ അടക്കം സ്വീകരിക്കേണ്ട ഗുരുതരമായ കുറ്റത്തിൽ ശക്തമായ ഒരു നടപടിയും സ്വീകരിക്കാതെ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ് വനം വകുപ്പ്.അഴിമതി നടത്തിയെന്ന പരാതികളിൽ ഉദ്യോഗസ്ഥയെ ജൂലൈ മാസം സസ്പെന്‍റ് ചെയ്തിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona