ഇടുക്കി: ഇടുക്കി നരിയംപാറയിൽ പീഡനത്തിന് ഇരയായതിനെ തുടർന്ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രാവിലെയായിരുന്നു മരണം. 23 നാണ് പതിനാറുകാരി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. കുട്ടിയെ പീഡിപ്പിച്ച നരിയംപാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു റിമാൻഡിലാണ്. നേരത്തെ പ്രതിയുടെ അറസ്റ്റ് വൈകിയതോടെയാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇടുക്കിയിലെത്തിച്ച് സംസ്കരിക്കും.