ഗവർണർ- സർക്കാർ പോരിൽ പ്രതിഷേധത്തിനിറങ്ങിയ എസ്  എഫ് ഐയ്ക്കെതിരെ ശക്തമായ നിലപാടുമായി ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു.

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ബാനർ. സർവകലാശാല മുഖ്യ കവാടത്തിൽ എസ്എഫ്‌ഐയുടെ പേരിലാണ് ബാനർ കെട്ടിയിരിക്കുന്നത്. ശാഖയിലെ സംഘിസം സർവകലാശാലയിൽ വേണ്ട ഗവർണറേ എന്നാണ് ഇതിലുളളത്. ഗവർണർ- സർക്കാർ പോരിൽ പ്രതിഷേധത്തിനിറങ്ങിയ എസ് എഫ് ഐയ്ക്കെതിരെ ശക്തമായ നിലപാടുമായി ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. ചാൻസലറായ ഗവർണറെ സർവകലാശാലകളില്‍ കയറ്റില്ലെന്നും എസ് എഫ് ഐ പ്രഖ്യാപിച്ചിരുന്നു.