വേദാന്തം പി ജി കോഴ്സ് നിർത്തലാക്കുന്നതിനെതിരായ സമരത്തിനിടയിലാണ് അധ്യാപകരെ പൂട്ടിയിട്ടിരിക്കുന്നത്. വേദാന്തം പി ജി കോഴ്സ് പുനസ്ഥാപിക്കണമെന്നാണ് എസ് എഫ് ഐ യുടെ ആവശ്യം.
കോഴിക്കോട്: കാലടി സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി കേന്ദ്രത്തിൽ അധ്യാപകരെ എസ്എഫ്ഐ പ്രവർത്തകർ പൂട്ടിയിട്ടു. വേദാന്തം പി ജി കോഴ്സ് നിർത്തലാക്കുന്നതിനെതിരായ സമരത്തിനിടയിലാണ് അധ്യാപകരെ പൂട്ടിയിട്ടിരിക്കുന്നത്. വേദാന്തം പി ജി കോഴ്സ് പുനസ്ഥാപിക്കണമെന്നാണ് എസ് എഫ് ഐ യുടെ ആവശ്യം.
ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. കൊയിലാണ്ടിയിലുള്ള ഈ കേന്ദ്രത്തിൽ വേദാന്തം പിജി കോഴ്സ് നിർത്തലാക്കിയതിനെതിരെ കഴിഞ്ഞ ഒരാഴ്ച്ചയായി എസ്എഫ്ഐ സമരത്തിലായിരുന്നു. അതിന്റെ ഭാഗമായി സമരം ശക്തമാക്കാനാണ് എസ്എഫ്ഐ നീക്കം. ഇന്ന് കാലടി സർവ്വകലാശാലയുടെ സിൻഡിക്കേറ്റ് യോഗം ചേരുന്നുണ്ട്. ഇതിന്റെ ഭാഗമായി കേന്ദ്രങ്ങളിൽ സമരം ശക്തമാക്കാൻ എസ്എഫ്ഐ നിർദ്ദേശം നൽകിയിരുന്നു. 15ഓളം അധ്യാപകരേയും അനധ്യാപകരേയും എസ്എഫ്ഐ പൂട്ടിയിട്ടുണ്ട്. നിലവിൽ സമരം തുടരുകയാണ് എസ്എഫ്ഐ നേതാക്കൾ.
കാട്ടാക്കട ആൾമാറാട്ട കേസ്; പ്രതികളായ മുൻ എസ്എഫ്ഐ നേതാവ് വിശാഖും മുൻ പ്രിൻസിപ്പൽ ഷൈജുവും കീഴടങ്ങി
