റോഡ് നിർമാണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ അക്ഷയും സംഘവും പുത്തോത്ത് സ്വദേശി ഷാജുവിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് മർദ്ദിക്കുകയും വെട്ടുകയുമായിരുന്നു. 

കോഴിക്കോട്: സിപിഎം പ്രവർത്തകനെ വെട്ടിയ കേസിൽ എസ്എഫ്ഐ ഏരിയ കമ്മറ്റി അഗം അറസ്റ്റിൽ. വടകര കുട്ടോത്ത് തയ്യുള്ളതിൽ അക്ഷയ് രാജിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റോഡ് നിർമാണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ അക്ഷയും സംഘവും പുത്തോത്ത് സ്വദേശി ഷാജുവിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് മർദ്ദിക്കുകയും വെട്ടുകയുമായിരുന്നു. ഷാജുവിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൂടി റോഡ് നിർമ്മിക്കുന്നതിനെ ചൊല്ലി, പ്രാദേശിക സിപിഎം നേതാക്കളുമായി തർക്കമുണ്ടായിരുന്നു. പലതവണ ഷാജുവും നേതാക്കളുമായി വാക്കേറ്റമുണ്ടായി. 

തനിക്ക് നേരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഷാജു പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മെയ് 21ന് രാത്രിയാണ് ഷാജുവിന് വെട്ടേറ്റത്. മറ്റ് പ്രതികൾക്കായുള്ള വടകര പൊലീസ് തെരച്ചിൽ തുടരുകയാണ്.