നേരത്തെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു.

തിരുവനന്തപുരം : തിരുവനന്തപുരം ലോ കോളേജിൽ അധ്യാപകരെ ഉപരോധിച്ച് എസ്എഫ്ഐ പ്രവർത്തകർ. അകാരണമായി എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തുവെന്നാരോപിച്ചാണ് ഉപരോധം. അധ്യാപകരെ പുറത്തേക്ക് പോകാൻ എസ്എഫ്ഐ പ്രവർത്തകർ അനുവദിക്കുന്നില്ല. നേരത്തെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിനിടെ കെഎസ് യുവിന്റെ കൊടിമരം നശിപ്പിച്ച 24 വിദ്യാർത്ഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സസ്പെൻഡ് ചെയ്യപ്പെട്ടവരെല്ലാം എസ്എഫ്ഐ പ്രവർത്തകരാണ്. ഇതിന് പിന്നാലെയാണ് എസ്എഫ്ഐ പ്രവർത്തകർ അധ്യാപകരെ ഉപരോധിച്ചത്. എന്നാൽ കെഎസ് യുവിന്റെ കൊടിമരം നശിപ്പിച്ചവർക്കെതിരെയാണ് പരാതിയുടെ അടിസ്ഥാനത്തിൽ നടപടിയെടുത്തതെന്നും സിസിടിവി ദൃശ്യങ്ങൾ തെളിവായി ലഭിച്ചിട്ടുണ്ടെന്നും കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

YouTube video player