രാജ്ഭവനിലേക്ക് ഓടിക്കയറാൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു.
തിരുവനന്തപുരം: രാജ്ഭവനിൽ ഗോൾവാൾക്കറുടെയും ഹെഡ്‌കെവാറിൻ്റെയും ചിത്രത്തിൽ രാജ്ഭവന് മുന്നിൽ എസ്എഫ്ഐ പ്രതിഷേധം. ഗവർണർക്കെതിരെയാണ് എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്. ഗാന്ധിജിയുടെയും അബ്ദേക്കറുടെയും പോസ്റ്ററുകളുമായാണ് എസ്എഫ്ഐ പ്രതിഷേധം നടത്തുന്നത്. രാജ്ഭവനിലേക്ക് ഓടിക്കയറാൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു. പ്രവർത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കി. പോസ്റ്റർ രാജ്ഭവന് മുന്നിൽ ഒട്ടിച്ചിട്ടേ പോകൂവെന്ന നിലപാടിലാണ് എസ്എഫ്ഐ പ്രവർത്തകർ. വീണ്ടും പ്രവർത്തകർ എത്തിയതോടെ ഇവരെ പൊലീസ് തടഞ്ഞു. കൂടുതൽ പേരെ കസ്റ്റഡിയിൽ എടുത്ത് നീക്കി.


