സെമിനാറിൽ പങ്കെടുക്കാനെത്തുമെന്ന് ഗവര്‍ണര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് എസ്എഫ്ഐ നിലപാട്
തിരുവനന്തപുരം: തൈക്കാട് ഗസ്റ്റ് ഹൗസിന് സമീപം വിവരാവകാശ കമ്മീഷൻ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കടുക്കാൻ ഗവർണർ എത്തുന്നതിന് മുൻപ് സംഭാരവുമായി സംഘടിച്ചെത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍. നിലമേലിൽ റോഡിലിരുന്ന് ക്ഷീണിച്ച ഗവര്‍ണര്‍ക്ക് ക്ഷീണം അകറ്റാനെന്ന പേരിലാണ് സംഭാര പ്രതിഷേധത്തിന് പ്രവര്‍ത്തകരെത്തിയത്. ഇവരെ സ്ഥലത്ത് നിന്ന് പൊലീസ് മാറ്റി. രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്നും അണുവിട പിന്നോട്ടില്ലെന്നും പറഞ്ഞ എസ്എഫ്ഐ നേതാവ് പൊലീസ് സംഭാരം മാറ്റിയത് അവരുടെ ജോലിയാണെന്നും പറഞ്ഞു.
സെമിനാറിൽ പങ്കെടുക്കാനെത്തുമെന്ന് ഗവര്‍ണര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷൊ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ തൈക്കാട് നടക്കുന്ന പരിപാടിയിലും പ്രതിഷേധം അരങ്ങേറാൻ സാധ്യതയുണ്ട്. ഇവിടെ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
