സെക്രട്ടേറിയേറ്റ് പ്രതിഷേധത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം മനേഷ് അറസ്റ്റിൽ. വധശ്രമം ചുമത്തിയതിനെതിരെ എസ്എഫ്ഐ ഇന്ന് പൊലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തും.
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പ്രതിഷേധത്തിൽ ഒരു എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. തിരുവനന്തപുരം എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇന്നലെ നടന്ന പ്രകsനത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിലാണ് നടപടി.
ഇന്നലെ കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു എസ്എഫ്ഐയുടെ സെക്രട്ടറിയേറ്റ് മാർച്ച്. എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കൻ്റോൺമെൻ്റ് അസി. കമ്മീഷണറെ ആക്രമിച്ചത്. അതേസമയം, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമം ചുമത്തിയതിനെതിരെ പൊലീസ് ആസ്ഥാനത്തേക്ക് എസ്എഫ്ഐ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.
