യൂണിവേഴ്സിറ്റി കൊളേജുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്കെതിരെ ഉയർന്ന വാർത്തകളിൽ ബദൽ പ്രചാരണം സംഘടിപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയിരുന്നു.

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കൊളേജിന് മുന്നിൽ എസ്എഫ്ഐ ഇന്ന് പ്രതിരോധ സംഗമം നടത്തും.വിദ്യാ‍ർത്ഥികളെയും പൂർവ്വ വിദ്യാർത്ഥികളെയും അണിനിരിത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.അഖിലിന് കുത്തേറ്റ സംഭവത്തെ തുടർന്ന് അപവാദ പ്രചാരണങ്ങൾ നടക്കുന്നു എന്ന വാദമുയർത്തിയാണ് മഹാപ്രതിരോധം എന്ന പേരിൽ എസ്എഫ്ഐ പ്രതിരോധ സംഗമം നടത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യൂണിവേഴ്സിറ്റി കൊളേജുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്കെതിരെ ഉയർന്ന വാർത്തകളിൽ ബദൽ പ്രചാരണം സംഘടിപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയിരുന്നു.ഇതിന്‍റെ ആദ്യ ഘട്ടമായാണ് മഹാപ്രതിരോധം സംഘടിപ്പിക്കുന്നത്.വരും ദിവസങ്ങിൽ അധ്യാപകരും മുൻ അധ്യാപകരും പരിപാടികൾ സംഘടിപ്പിക്കും.