എസ്എഫ്ഐ എടക്കാട് ഏരിയ സെക്രട്ടറി കെ എം വൈഷ്ണവിനെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്.

കണ്ണൂർ: കണ്ണൂർ തോട്ടടയിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു. എസ്എഫ്ഐ എടക്കാട് ഏരിയ സെക്രട്ടറി കെ എം വൈഷ്ണവിനെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. തോട്ടട എസ് എൻ ജി കോളേജിന് മുന്നിൽ വിദ്യാർത്ഥിനിയെ ശല്യം ചെയ്തത് വൈഷ്ണവ് ചോദ്യം ചെയ്തു. പിന്നാലെ ബൈക്കിൽ എത്തിയ സംഘം വൈഷ്ണവിനെ ആക്രമിക്കുകയായിരുന്നു. കൈക്കും കാലിനും കുത്തേറ്റ വൈഷ്ണവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂർച്ചയേറിയ ആയുധത്തിന്‍റെ ഒരു ഭാഗം കാലിൽ തറച്ചുകയറിയ വൈഷ്ണവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആക്രമണത്തിന് പിന്നിൽ ലഹരി സംഘം എന്ന് എസ്എഫ്ഐ ആരോപിച്ചു. സംഭവത്തില്‍ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യം ഉൾപ്പടെ പരിശോധിക്കുകയാണ് പൊലീസ്. അതേസമയം, ആക്രമണത്തിന് പിന്നിൽ ലഹരി സംഘമാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. 

YouTube video player