1,02,775 രൂപയാണ് സഹായം നല്‍കിയത്. സംഘടന സെക്രട്ടറി എംഎന്‍ രാജീവന്‍ ഭക്ഷ്യ മന്ത്രി ജിആര്‍ അനിലിന് സഹായം കൈമാറി. 

തിരുവനന്തപുരം: വഴയില വാര്‍ഡില്‍ കൊവിഡ് പ്രതിരോധത്തിന് സാമ്പത്തിക സഹായം നല്‍കി എസ്എഫ്എസ് അവന്യൂ അപ്പാര്‍ട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്‍. 1,02,775 രൂപയാണ് സഹായം നല്‍കിയത്. സംഘടന സെക്രട്ടറി എംഎന്‍ രാജീവന്‍ ഭക്ഷ്യ മന്ത്രി ജിആര്‍ അനിലിന് സഹായം കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് യു ലേഖാറാണി, വൈസ് പ്രസിഡന്റ് ടി സുനില്‍കുമാര്‍, സെക്രട്ടറി ജയന്തി, വാര്‍ഡ് അംഗം ശ്രീ രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.

കൊവിഡ് മഹാമാരിയെ ചെറുക്കാന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നുവെന്ന് എസ്എഫ്എസ് അവന്യൂ ഓണേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സൈമണ്‍ സാമുവല്‍, അരുണ്‍ രാജ്, സുപ്രിയ നാണപ്പന്‍, ബസന്ത് വിജയകുമാര്‍ എന്നിവര്‍ ഉറപ്പ് നല്‍കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona