വിജയരാഘവൻ സംസ്ഥാന സെക്രട്ടറിയായതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ ശമ്പളം പകുതിയായി കുറച്ചെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു. 

കണ്ണൂര്‍: വിജയരാഘവൻ നയിക്കുന്നത് വികസന മുന്നേറ്റ ജാഥയല്ല, വർഗീയ മുന്നേറ്റ ജാഥയെന്ന് ഷാഫി പറമ്പിൽ എംഎൽഎ. 
ജാഥ നയിക്കുന്നത് വർഗീയ രാഘവനാണ്. വിജയരാഘവൻ സംസ്ഥാന സെക്രട്ടറിയായതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ ശമ്പളം പകുതിയായി കുറച്ചെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ നയിക്കുന്ന എല്‍ഡിഎഫിന്‍റെ വടക്കന്‍ മേഖലാ ജാഥയ്ക്ക് നാളെ കാസര്‍കോടാണ് തുടക്കം. ജാഥ ഉപ്പളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.