പരിക്കേറ്റ പ്രവര്‍ത്തകരുടെ ചിത്രങ്ങളുമായാണ് പ്രതിഷേധം. പ്രതിഷേധിക്കാൻ പോലും അനുവദിക്കാതെ ധാഷ്ട്യമാണെന്നും പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും എംഎൽഎമാര്‍ ആരോപിക്കുന്നു.

തിരുനന്തപുരം: പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചെന്ന് ആരോപിച്ച് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. എംഎൽഎമാരായ ഷാഫി പറമ്പിൽ, കെഎസ് ശബരിനാഥ് എന്നിവര്‍ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അതിക്രൂരമായി തല്ലിച്ചതച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പരിക്കേറ്റ പ്രവര്‍ത്തകരുടെ ചിത്രങ്ങളുമായാണ് പ്രതിഷേധം. പ്രതിഷേധിക്കാൻ പോലും അനുവദിക്കാതെ ധാഷ്ട്യമാണെന്നും പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും എംഎൽഎമാര്‍ ആരോപിക്കുന്നു. നാടകീയ രംഗങ്ങളാണ് പൊലീസ് ആസ്ഥാനത്തിനു മുന്നിൽ നടക്കുന്നത്. പൊലീസുകാര്‍ ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടര്‍ന്നെങ്കിലും ഇരുവരും വഴങ്ങിയില്ല. ഒടുവിൽ അറസ്റ്റ് ചെയ്ത് നീക്കി.