പാലക്കാട്: ലോക ആരോഗ്യദിനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം അറിയിക്കാന്‍ പോസ്റ്റ് കാര്‍ഡുകള്‍ തയ്യാറാക്കാന്‍ അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് എം എല്‍ എ ഷാഫി പറമ്പില്‍. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാഫി ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാന്‍ ആഹ്വാനം ചെയ്തത്.

ദില്ലി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നഴ്‌സുമാരായി ജോലി ചെയ്യുന്ന സതീഷ് വിദ്യാധരനും ഭാര്യക്കും ആശംസകള്‍ അറിയിച്ചാണ് ഷാഫിയുടെ അഭ്യര്‍ത്ഥന. കൊവിഡ് ബാധിതനാണ് സതീഷ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ അറിയിക്കാന്‍ പാകത്തില്‍ തയ്യാറാക്കിയ കസ്റ്റമൈസ്ഡ് പോസ്റ്റ് കാര്‍ഡിന്റെ ലിങ്കും കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ധീരരായ ഒരു കുടുംബം.സതീഷ് വിദ്യാധരൻ ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ നേഴ്സ് ആണ് ഭാര്യയും അവിടെ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്നു. ഏഴും നാലും വയസ്സുള്ള രണ്ട് മക്കൾ ഉൾപ്പടെ ഈ കുടുംബം ഇന്ന് മൊത്തം ഐസൊലേഷനിലാണ് .സതീഷ് കോവിഡ് 19 ബാധിതനും .ഈ ലോക ആരോഗ്യദിനത്തിൽ മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവൻ പണയം വെച്ച് പോരാടുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് നമ്മുടെ ആദരവ് അറിയിക്കാം.

നിങ്ങൾക്ക് പരിചയമുള്ള കേരളത്തിനകത്തും പുറത്തുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ഈ ലിങ്കിൽ പോയി നിങ്ങളും ഒരു കാർഡ് അയച്ച് പിന്തുണ അറിയിക്കൂ . ഈ ലോകാരോഗ്യ ദിനത്തിൽ നമ്മുടെ പ്രിയപ്പെട്ട ആരോഗ്യപ്രവർത്തകരെ നമുക്ക് നന്ദിപൂർവ്വം ഓർക്കാം. നിങ്ങളുടെ പരിചയത്തിലുള്ള ആരോഗ്യപ്രവർത്തകർക്ക് ഒരു പോസ്റ്റ്‌ കാർഡ് തയാറാക്കി അയച്ചാലോ?

https://iyc-postcard-xctllp.firebaseapp.com/

മേലെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി നിങ്ങളുടെ പ്രിയപ്പെട്ട ആരോഗ്യപ്രവർത്തകർക്ക് ഒരു കസ്റ്റമൈസ്ഡ് പോസ്റ്റ്‌ കാർഡ് തയ്യാറാക്കി ഡൗൺലോഡ് ചെയ്യാം! #SaveOurNurses (ഗൂഗിൾ ക്രോമിൽ ഓപ്പൺ ചെയ്യുക)