ഏറെ വാദ പ്രതിവാദങ്ങൾക്കൊടുവിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി ജോസഫ് എംഎൽഎയെ ഇന്നലെയാണ് നിയമിച്ചത്.

കോഴിക്കോട്: കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം പദവിയല്ലെന്നും പുതിയ ഉത്തരവാദിത്തമാണെന്നും ഷാഫി പറമ്പിൽ. എല്ലാവരും ഒരു ടീമായി മുന്നോട്ട് പോകുമെന്നും പാർട്ടിയെ തിരഞ്ഞെടുപ്പിനൊരുക്കും, സംസ്ഥാന സർക്കാരിന്റെ ഭരണത്തിൽ നിന്ന് ജനങ്ങൾ മോചനം ആഗ്രഹിക്കുന്നു എന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. 

ഏറെ വാദ പ്രതിവാദങ്ങൾക്കൊടുവിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി ജോസഫ് എംഎൽഎയെ ഇന്നലെയാണ് നിയമിച്ചത്. അധ്യക്ഷനായിരുന്ന കെ സുധാകരനെ കോൺഗ്രസിൻ്റെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. അടൂർ പ്രകാശ് ആണ് യുഡിഎഫ് കൺവീനർ. പിസി വിഷ്ണുനാഥ്, എപി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെയാണ് വർക്കിംഗ് പ്രസിഡൻ്റായി തിരഞ്ഞെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം