തന്നെ വർ​ഗീയമായി ചാപ്പ കുത്താൻ നീക്കം നടന്നുവെന്ന് ആരോപിച്ച ഷാഫി അതൊക്കെ ജനങ്ങൾ ചെറുത്തു തോൽപിച്ചെന്നും വ്യക്തമാക്കി.

കണ്ണൂർ: തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും തന്നെ ടാർ​ഗറ്റ് ചെയ്തുവെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വടകരയിൽ ചില കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും വ്യാജ സ്ക്രീൻഷോട്ടിനെതിരെ ഇതുവരെ പൊലീസ് നടപടിയായില്ലെന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി. തന്നെ വർ​ഗീയമായി ചാപ്പ കുത്താൻ നീക്കം നടന്നുവെന്ന് ആരോപിച്ച ഷാഫി അതൊക്കെ ജനങ്ങൾ ചെറുത്തു തോൽപിച്ചെന്നും വ്യക്തമാക്കി. ബിജെപി പ്രഭാരിയെ എന്തിനാണ് മുഖ്യമന്ത്രി കണ്ടത്? ബിജെപി നേതാക്കളെ പരസ്യമായും രഹസ്യമായും തങ്ങൾ കണ്ടിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player