Asianet News MalayalamAsianet News Malayalam

'സത്യാനന്തര കാലത്തെ' സിപിഎം നുണ ഫാക്ടറികൾ അടച്ച് പൂട്ടാൻ ഉത്തരവിടണം, മുഖ്യമന്ത്രിയോട് ഷാഫി പറമ്പിൽ

 'സത്യാനന്തര കാലത്തെ' സിപിഎം നുണ ഫാക്ടറികൾ അടച്ച് പൂട്ടാനുള്ള ഉത്തരവ് കൂടി പാർട്ടിക്ക് കൊടുക്കുന്നത് നന്നായിരിക്കുമെന്ന് ഷാഫി പറമ്പിൽ

Shafi Parampil urges CM to order closure of  CPM lie factories
Author
Palakkad, First Published Jul 5, 2021, 10:43 PM IST

പാലക്കാട്: കൊല്ലം എംഎൽഎ മുകേഷിനെ 10 ക്ലാസുകരാൻ ഫോൺ വിളിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് എംഎൽഎ ഷാഫി പറമ്പിൽ. ഒറ്റപ്പാലത്തെ CITU ക്കാരനായ നാരായണേട്ടന്റെ മകനായ ബാലസംഘം പ്രവർത്തകൻ വിഷ്ണുവാണ് ആ ഫോൺ വിളിച്ചത് എന്ന സത്യം പുറത്ത് വന്നില്ലായിരുന്നെങ്കിൽ താൻ ഇപ്പോഴും സൈബർ ആക്രമണം നേരിടുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് എല്ലാ പിന്തുണയുമുണ്ടാകുമെന്നും എന്നാൽ 'സത്യാനന്തര കാലത്തെ' സിപിഎം നുണ ഫാക്ടറികൾ അടച്ച് പൂട്ടാനുള്ള ഉത്തരവ് കൂടി പാർട്ടിക്ക് കൊടുക്കുന്നത് നന്നായിരിക്കുമെന്നും ഷാഫി കൂട്ടിച്ചേർത്തു.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ഒറ്റപ്പാലത്തെ CITU ക്കാരനായ നാരായണേട്ടന്റെ മകനായ ബാലസംഘം പ്രവർത്തകൻ വിഷ്ണുവാണ് ആ ഫോൺ വിളിച്ചത് എന്ന സത്യം പുറത്ത് വന്നില്ലായിരുന്നെങ്കിൽ, ഞാനും, ഇനിയും ജനിച്ചിട്ടില്ലാത്ത എന്റെ  ബന്ധു ബാസിതും ഇപ്പോഴും സൈബർ ലിഞ്ചിങ്ങിനു വിധേയരായി  കൊണ്ടിരിക്കുകയായിരിക്കും. നുണ ബോംബുകൾ നിർമ്മിക്കുന്ന CPM ഫാക്ടറികൾ പടച്ച് വിടുന്ന ആസൂത്രിത കള്ളങ്ങൾ എത്ര പെട്ടന്നാണ് സമൂഹ വ്യാപനത്തിലേക്ക് കടക്കുന്നത് എന്നു നോക്കൂ.
കള്ളമാണെന്ന് അറിഞ്ഞും പ്രചരണം നടത്തുന്നവർ , സത്യമാണെന്ന് കരുതി അത് വിശ്വസിക്കുന്നവരും പ്രചരിപ്പിക്കുന്നവരും,ശരിയാണോ എന്നറിയാൻ വിളിച്ച് അന്വേഷിക്കുന്നവര്‍ അങ്ങിനെ എല്ലാവരിലേക്കും ഈ ബോംബിന്റെ പ്രഹര ശേഷി എത്തുന്നുണ്ട് .
കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് എല്ലാ പിന്തുണയുമുണ്ടാവും പക്ഷെ 'സത്യാനന്തര കാലത്തെ' സിപിഎം നുണ ഫാക്ടറികൾ അടച്ച് പൂട്ടാനുള്ള ഉത്തരവ് കൂടി പാർട്ടിക്ക് കൊടുക്കുന്നത് നന്നായിരിക്കും .
കുറഞ്ഞ പക്ഷം ഇതൊക്കെ സത്യമാണെന്ന് വിശ്വസിച്ച് പോരുന്ന പാവം സിപിഎം പ്രവർത്തകരെങ്കിലും വഞ്ചിതരാവതിരിക്കുമല്ലൊ .
NB:- ഓൺലൈൻ പഠനത്തിന് മൊബൈൽ ആവശ്യമായ കുട്ടികളുടെ നീണ്ട ഒരു പട്ടിക കയ്യിലുണ്ട് . കഴിയാവുന്നത്ര കൊടുക്കുവാൻ ശ്രമിക്കുന്നുണ്ട് . ആർക്കെങ്കിലും സഹായിക്കുവാൻ താൽപ്പര്യമുണ്ടെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടണേ..
9847980006

Follow Us:
Download App:
  • android
  • ios