കൊച്ചി: വയനാട് സർവജന സ്കൂൾ വിദ്യാർത്ഥിനി ഷഹല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് ഉത്തരവ് പറയും. അധ്യാപകരായ ഒന്നാം പ്രതി സി വി ഷജിൽ, മൂന്നാം പ്രതി വൈസ് പ്രിൻസിപ്പാൾ കെ കെ മോഹനൻ, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ മെറിൻ ജോയി എന്നിവരാണ് മുൻകൂർ ജാമ്യ ഹർജി നൽകിയിരിക്കുന്നത്. 

ഷഹലയുടെ മരണം പാമ്പ് കടിച്ചാണെന്ന് സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം നടത്തിയിട്ടില്ലെന്നും ചികിത്സ ഉറപ്പാക്കുന്നതിൽ ബോധപൂ‍ർവ്വം വൈകിപ്പിക്കിൽ ഉണ്ടാക്കിയിട്ടില്ലെന്നുമാണ് പ്രതികളുടെ വാദം. ഷഹല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവേ ഹൈക്കോടതി സർക്കാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.