തിരുവനന്തപുരം/ കോഴിക്കോട്: കടുത്ത മാനസിക സംഘർഷത്തിലെന്ന് ജോളിയുടെ ഭർത്താവ് ഷാജു. കോഴിക്കോട് കൂടത്തായിയില്‌ കൊല്ലപ്പെട്ട റോയിയുടേയും പ്രതി ജോളിയുടെയും മകന്റെ ആരോപണങ്ങളുടെ കാരണം അറിയില്ലെന്നും കുടുംബത്തിനായി ഓടി നടന്നിട്ടും അംഗീകരിക്കാത്തതിൽ ദുഃഖമുണ്ടെന്നും ഷാജു ന്യൂസ് അവറില്‍ പറഞ്ഞു.

റോയിയുടെ മരണത്തിന് ശേഷം ജോളിയെ വിവാഹ വിവാഹം കഴിച്ച ഷാജുവിനെതിരെ ഗുരുതര ആരോപണങ്ങളാണ് റോയി-ജോളി ദമ്പതികളുടെ മൂത്ത മകന്‍ റോമി റോയി ഉന്നയിച്ചത്. അച്ഛൻ റോയി കടുത്ത മദ്യപാനിയാണെന്നും മാനസിക സംഘർഷം അനുഭവിച്ചിരുന്നുവെന്നുമുള്ള ഷാജുവിന്റെ വാദം റോമോ നിഷേധിച്ചു. റോയിയും ജോളിയും തമ്മിൽ കലഹമുണ്ടായിരുന്നു എന്ന് ഷാജു പറഞ്ഞത് കള്ളമാണെന്നും റോമോ ഒരു മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ചടങ്ങുകള്‍ക്ക് വേണ്ടി അല്ലാതെ പൊന്നാമറ്റം വീട്ടില്‍ എപ്പോഴും പോകാറില്ലെന്ന് ഷാജു ന്യൂസ് അവറില്‍ ആവര്‍ത്തിച്ചു. 

ക്രൈംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാൻ കൊണ്ടുപോയപ്പോൾ സിനിമക്ക് പോയ ആളാണ് ഷാജു എന്ന റോമോയുടെ ആരോപണത്തെക്കുറിച്ചു ഷാജു ന്യൂസ് അവറില്‍ വിശദീകരിച്ചു. ചോദ്യം ചെയ്യലിനായി ഹാജറാവാന്‍ ജോളിക്കൊപ്പം താന്‍ കൂടെ പോയിരുന്നെന്നും വരാന്‍ താമസിക്കുമെന്ന് ജോളി പറഞ്ഞപ്പോള്‍ എങ്കില്‍ താന്‍ ഒരു സിനിമയ്ക്കോ പോയുന്നു എന്നും പറഞ്ഞിരുന്നു എന്നാണ് ഷാജുവിന്‍റെ വിശദീകരണം. എന്നാല്‍ താന്‍ സിനിമയ്ക്ക് പോയില്ലെന്നും പിന്നീട് ചോദ്യം ചെയ്യാലിന് ഹാജറാവാന്‍ പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ പോയി എന്നും ഷാജു കൂട്ടിച്ചേര്‍ത്തു. ജോളിയില്‍ നിന്നാവാം റോമോ സിനിമയയുടെ കാര്യം അറിഞ്ഞത് എന്നും ഷാജു പറഞ്ഞു. ജോളി എന്‍ഐടിയിലെ അധ്യാപിക അല്ലെന്ന കാര്യം ക്രൈംബാഞ്ച് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തപ്പോഴാണ് അറിഞ്ഞതെന്നും ഷാജു പറഞ്ഞു.