ഷെയ്ൻ കൊച്ചിയിൽ തിരിച്ചെത്തിയ ശേഷം പ്രൊഡ്യുസേഴ്സ് അസോസിയേഷനും ഫെഫ്കയുമുൾപ്പെടെയുള്ള സംഘടനകളുമായി ചർച്ച ഒരുക്കാനാണ് താരസംഘടനയായ അമ്മയുടെ നീക്കം.

കൊച്ചി: നടൻ ഷെയ്ൻ നിഗമിന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ ഫെഫ്ക താരസംഘടന അമ്മയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഇന്ന് കത്ത് നൽകും. പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ഫെഫ്ക ഇരു സംഘടനകളോടും ആവശ്യപ്പെടും. മുടങ്ങിപ്പോയ വെയിൽ, ഖുർബാനി എന്നീ സിനിമകൾ പൂർത്തിയാക്കണമെന്നാണ് ഡയറക്ടേഴ്സ് യൂണിയൻ ആവശ്യപ്പെട്ടിരിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ഷെയ്ൻ കൊച്ചിയിൽ തിരിച്ചെത്തിയ ശേഷം പ്രൊഡ്യുസേഴ്സ് അസോസിയേഷനും ഫെഫ്കയുമുൾപ്പെടെയുള്ള സംഘടനകളുമായി ചർച്ച ഒരുക്കാനാണ് താരസംഘടനയായ അമ്മയുടെ നീക്കം. സമവായ ചർച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ചലചിത്ര മേഖലയിലെ സംഘടനകൾ.