തിരുവനന്തപുരം: എറണാകുളം വടക്കൻ പരവൂരിൽ മീന മേനോന്റെ ഉടമസ്ഥതയിലുള്ള ശാന്തി വനം സാങ്കേതികമായി വനമല്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഈ പ്രദേശം സാങ്കേതികമായി വനമല്ലെന്നാണ് വനം വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ശാന്തിവനം ഉള്‍പ്പെടുന്ന പ്രദേശം പരിസ്ഥിതിലോല പ്രദേശമോ വനമോ അല്ലാത്തതിനാല്‍ പ്രദേശത്തിന് മുകളിലൂടെ  110 കെ.വി.ലൈൻ വലിക്കാൻ പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.