പല ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകൾക്കുമെതിരെ ഒരക്ഷരം മിണ്ടാത്തവരാണ് ബിജെപി നേതാക്കൾ. മോദിയുടെ പ്രസംഗം മാത്രമല്ല, ബിജെപിയുടെ ഹിന്ദുത്വമുഖമാണ് കാണേണ്ടതെന്നും തരൂർ പറഞ്ഞു.
ബെംഗളൂരു: ക്രൈസ്തവരോടുള്ള സമീപനത്തില്‍ബിജെപിക്ക് രണ്ട് മുഖമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. ഒരു ഭാഗത്ത് ക്രിസ്ത്യൻ ന്യൂനപക്ഷ പ്രീണനം നടത്തുമ്പോൾ മറുഭാഗത്ത് അവർക്കെതിരെ അക്രമം വർധിക്കുന്നു. പല ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകൾക്കുമെതിരെ ഒരക്ഷരം മിണ്ടാത്തവരാണ് ബിജെപി നേതാക്കൾ. മോദിയുടെ പ്രസംഗം മാത്രമല്ല, ബിജെപിയുടെ ഹിന്ദുത്വമുഖമാണ് കാണേണ്ടതെന്നും തരൂർ പറഞ്ഞു. കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരിയുടെ ബിജെപി അനുകൂല പ്രസ്താവനയോടാണ് പ്രതികരണം.
നരേന്ദ്രമോദി മികച്ച നേതാവെന്നും ബിജെപി ഭരണത്തില്‍ ക്രൈസ്തവര്‍ക്ക് അരക്ഷിതാവസ്ഥയില്ലെന്നുമായിരുന്നു സിറോ മലബാര്‍ സഭാ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരിയുടെ പ്രസ്താവന. കേരളത്തില്‍ മൂന്ന് മുന്നണികള്‍ക്കും ഒരേ പോലെ സാധ്യതയുണ്ടെന്നും കര്‍ദിനാള്‍ ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ഭരണാധികാരിയെന്ന നിലയില്‍ മോദിയെ വിലയിരുത്തിയതാണെന്നും സഭയുടെ രാഷ്ട്രീയ നിലപാടായി ദുര്‍വ്യാഖ്യാനം ചെയ്യരുതെന്നും സഭ വക്താവ് ഫാദര്‍ ആന്‍റണി വടക്കേക്കര കൂട്ടിച്ചേര്‍ത്തു.
ക്രൈസ്തവ സഭകളുമായി അടുക്കുവാനുള്ള രാഷ്ട്രീയ നീക്കത്തിന് ബിജെപി തുടക്കമിട്ടതിന് പിന്നാലെയാണ് മോദിയെ പ്രകീര്‍ത്തിച്ച് കര്‍ദ്ദിനാളിന്‍റെ നിലപാട് പുറത്തുവരുന്നത്. ബിജെപി അധികാരത്തിലിരിക്കുമ്പോള്‍ ക്രൈസ്തവര്‍ക്ക് അരക്ഷിതാവസ്ഥയില്ലെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കുന്നു. ആദ്യ മോദി സര്‍ക്കാരിന്‍റെ ഭരണകാലത്ത് ചില പ്രശ്നങ്ങള്‍ ഉത്തരേന്ത്യയില്‍ ഉണ്ടായിട്ടുണ്ടെന്നും ആ ഘട്ടത്തില്‍ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊടുവന്നിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
Also Read: 'മോദി നല്ല നേതാവ്,ഇന്ത്യയില്‍ ക്രൈസ്തവര്‍ അരക്ഷിതരല്ല,കേരളത്തില്‍ മൂന്ന് മുന്നണികള്‍ക്കും സാധ്യത'
കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരിയുടെ അഭിമുഖം രാഷ്ടട്രീയ ചര്‍ച്ചയായതോടെ സഭ വിശദീകരണവുമായി രംഗത്തുവന്നു. ഭരണാധികാരിയെന്ന നിലയില്‍ മോദിയെക്കുറിച്ചുള്ള അഭിപ്രായമാണ് കര്‍ദ്ദിനാള്‍ നടത്തിയതെന്നും ഇതിനെ രാഷ്ട്രീയമായി വ്യാഖ്യാനിക്കരുതെന്നും സഭ വക്താവ് ഫാദര്‍ ആന്‍റണി വടക്കേക്കര പറഞ്ഞു.

