വിഡി സതീശൻ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് ശശി തരൂർ. സത്യപ്രതിജ്ഞാ ദിനം ബോസ്റ്റണിലായിരിക്കും എന്നാണ് തരൂർ അറിയിച്ചത്.

തിരുവനന്തപുരം: വിഡി സതീശൻ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. സത്യപ്രതിജ്ഞാ ദിനം ബോസ്റ്റണിലായിരിക്കും എന്നാണ് തരൂർ അറിയിച്ചത്. ബോസ്റ്റണിലെ ഫ്ലെച്ചർ സ്കൂൾ ഓഫ് ലോ & ഡിപ്ലോമസിയുടെ ബിരുദദാന ചടങ്ങിൽ ഉദ്ഘാടന പ്രസംഗം നടത്താൻ പോകുകയാണെന്ന് സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് തരൂർ അറിയിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

തിങ്കളാഴ്ചയാണ് മുഖ്യമന്ത്രിയായി വിഡി സതീശനും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ എത്തും. കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരും പങ്കെടുക്കും. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്. മന്ത്രിമാരൊന്നാകെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വ്യാഴാഴ്ചയാണ് ആദ്യ നിയമസഭാ സമ്മേളനം. അന്ന് എംഎൽഎമാരുടെ സത്യപ്രതിജ്‌‌ഞ നടക്കും.