നബിദിന റാലിയിൽ പങ്കെടുത്ത ശേഷം ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച കുട്ടികളെ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർകോട്: ഭക്ഷ്യ വിഷബാധയെ തുടർന്ന് 14 കുട്ടികൾ ചികിത്സ തേടി. കാസർകോട് പള്ളിക്കര പൂച്ചക്കാടാണ് സംഭവം. നബിദിന ആഘോഷത്തിൽ പങ്കെടുത്ത കുട്ടികളാണ് ശാരീരിക അവശതകളെ തുടർന്ന് ചികിത്സ തേടിയത്. ആഘോഷത്തിൽ പങ്കെടുത്തവർ പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങി കഴിച്ചിരുന്നു. ഇവർക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് സംശയം. നാല് കുട്ടികൾ കാഞ്ഞഞ്ഞാട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. 10 പേർ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

YouTube video player