ഇടതുമുന്നണിയില്‍ ഓച്ഛാനിച്ചു നിന്നാല്‍ മാത്രമല്ല ഇടതുപക്ഷമാകുന്നതെന്നും യുഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നും സ്ഥാനമേറ്റെടുത്തതിന് പിന്നാലെ  ഷിബു ബേബി ജോണ്‍ പ്രതികരിച്ചു.

തിരുവനന്തപുരം : ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബി ജോണിനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ സെക്രട്ടറി എ എ അസീസാണ് ഷിബുവിന്‍റെ പേര് നിര്‍ദേശിച്ചത്. മുന്‍ധാരണ പ്രകാരമാണ് മാറ്റം. 'ഇടതുമുന്നണിയില്‍ ഓച്ഛാനിച്ചു നിന്നാല്‍ മാത്രമല്ല ഇടതുപക്ഷമാകുന്നതെന്നും യുഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നും' സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. പാർട്ടിയിലെ തലമുറ മാറ്റമാണ് തന്റെ സെക്രട്ടറിയയുള്ള വരവ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഛത്തീസ്ഗഡിൽ കോൺഗ്രസ് നേതാക്കളുടെ വസതികളിൽ ഇഡി റെയ്ഡ്; നടപടി പ്ലീനറി സമ്മേളനം നടക്കാനിരിക്കെ

പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതിയുടെ അമ്മയെ വീട്ടിൽ കയറി വെട്ടിക്കൊന്നു