കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തി. പൊലീസ് ഒരുക്കിയ കർശന സുരക്ഷയ്ക്ക് ഇടയിലാണ് ശിവശങ്കറുമായി ഇഡി സംഘം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയത്. 

അതേസമയം ശിവശങ്കറെ ഇഡി ഓഫീസിൽ എത്തിച്ചതിന് പിന്നാലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ മതിൽ ചാടിക്കടന്ന് യൂത്ത് കോൺ​ഗ്രസ് പ്രവ‍ർത്തകർ പ്രതിഷേധവുമായി എത്തി ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേ കസ്റ്റംസ് ഉദ്യോ​ഗസ്ഥരും ശിവശങ്കറുമായി വരുന്ന ഇഡി സംഘത്തിനൊപ്പം ചേ‍ർന്നു. 

കസ്റ്റഡിയിലെടുത്ത എം.ശിവശങ്കറിൻ്റെ അറസ്റ്റ് ഇന്ന് തന്നെ ഇഡി രേഖപ്പെടുത്തും എന്നാണ് സൂചന. ഇഡിയുടെ അറസ്റ്റ് നടപടികൾ പൂ‍ർത്തിയായ ശേഷം കസ്റ്റംസവും അ​ദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കും എന്നാണ് സൂചന. ഇഡി ഓഫീസിലിരുത്തി ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യും എന്നാണ് സൂചന.