Asianet News MalayalamAsianet News Malayalam

ഇടപെട്ട് കേന്ദ്ര നേതൃത്വം ; 10 മാസത്തിന് ശേഷം ശോഭാ സുരേന്ദ്രൻ ബിജെപി വേദിയിൽ

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പങ്കെടുക്കുന്ന ബിജെപി ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കാനാണ് ശോഭാ സുരേന്ദ്രൻ എത്തിയത്. ദേശീയ അധ്യക്ഷൻ പറഞ്ഞതിൽ കൂടുതലായി ഒന്നും പറയാനില്ലെന്ന് ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Shobha surendran got final warning from bjp leadership
Author
Thrissur, First Published Feb 4, 2021, 11:47 AM IST

തൃശ്ശൂർ: നീണ്ട പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം മുതിർന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ പാർട്ടി വേദിയിലെത്തി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പങ്കെടുക്കുന്ന ബിജെപി ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കാനാണ് ശോഭാ സുരേന്ദ്രൻ എത്തിയത്. ദേശീയ അധ്യക്ഷൻ പറഞ്ഞതിൽ കൂടുതലായി ഒന്നും പറയാനില്ലെന്ന് ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. താൻ യോഗത്തിൽ പങ്കെടുക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ പല ചോദ്യങ്ങളും ചോദിച്ചെങ്കിലും അതിൽ നിന്നൊഴിഞ്ഞു മാറിയ ശോഭ പാർട്ടി ഭാരവാഹികളുടെ യോഗത്തിലേക്ക് കടക്കുകയാണ് ചെയ്തത്. 

 പാർട്ടി പരിപാടികൾക്കും നിർണായക യോഗങ്ങളിൽ പങ്കെടുക്കാനുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തൃശ്ശൂരിലെത്തിയിട്ടുണ്ട്. ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ബിജെപി ദേശീയ അധ്യക്ഷൻ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. നേതൃത്വം ഇടപെട്ടാണ് ശോഭ സുരേന്ദ്രൻ യോഗത്തിനെത്തിയതെന്നാണ് വിവരം.  .

ബിജെപി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം അദ്ദേഹം ആദ്യമായാണ് കേരളത്തിൽ എത്തുന്നത്. ബിജെപി സംസ്ഥാന ഭാരവാഹികളും ജില്ലാ അധ്യക്ഷൻമാർ  ജില്ലാ ജനറൽ സെക്രട്ടറിമാരും പങ്കെടുക്കുന്ന സംസ്ഥാന നേതൃയോഗത്തിൽ ജെപി നദ്ദ ഇന്ന് പങ്കെടുക്കുന്നുണ്ട്. ഇതിനു ശേഷം  സംസ്ഥാനത്തെ ആർഎസ്എസ് നേതൃത്വവുമായും ജെപി നദ്ദ കൂടിക്കാഴ്ച നടത്തും നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ ഈ യോഗത്തിലുണ്ടാവും. 

Follow Us:
Download App:
  • android
  • ios