Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ വളം, വിത്ത്, കീടനാശിനികൾ വിൽക്കുന്ന കടകൾ, ബുക്ക് സ്റ്റാളുകൾ എന്നിവ തുറക്കും; മുഖ്യമന്ത്രി

ബുക്ക് സ്റ്റാളുകൾ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം തുറക്കുന്നത് പരി​ഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Shops selling fertilizer, seeds and pesticides will be opened
Author
Thiruvananthapuram, First Published Apr 9, 2020, 7:01 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ വളം, വിത്ത്, കീടനാശിനികൾ വിൽക്കുന്ന കടകൾ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടകൾ രാവിലെ ഏഴ് മുതൽ പതിനൊന്ന് മണിവരെ പ്രവർത്തിക്കാനാണ് അനുവാദം നൽകിയിരിക്കുന്നത്. ഇന്ന് വൈകുന്നേരം നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ അടക്കം എല്ലാവരും വീടുകളിൽ ആയിരിക്കുന്നതിനാൽ പുസ്തകങ്ങൾ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ബുക്ക് സ്റ്റാളുകൾ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം തുറക്കുന്നത് പരി​ഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, സ്വകാര്യ ആശുപത്രികൾക്ക് വൈദ്യുതി ചാർജ്, വെള്ളക്കരം എന്നിവ അടയ്ക്കേണ്ട തീയതിയ്ക്ക് മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios