ട്രെയിൻ തട്ടിയുണ്ടായ അപകടം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് റെയില്‍വെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. രണ്ടു പേരെയാണ് ട്രാക്കിൽ കണ്ടതെന്നാണ് ലോക്കോ പൈലറ്റ് നൽകിയ വിവരമെന്നും റെയില്‍വെ.

പാലക്കാട്: ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് റെയില്‍വെ. ട്രെയിൻ തട്ടിയുണ്ടായ അപകടം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് റെയില്‍വെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. രണ്ടു പേരെയാണ് ട്രാക്കിൽ കണ്ടതെന്നാണ് ലോക്കോ പൈലറ്റ് നൽകിയ വിവരമെന്നും റെയിൽവേ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.

ലോക്കോ പൈലറ്റ് പ്രാഥമിക വിവരം റെയിൽവേക്ക് കൈമാറി. ട്രെയിൻ ഓടിക്കൊണ്ടിരിക്കെ രണ്ടുപേരെയാണ് ട്രാക്കിൽ കണ്ടതെന്നാണ് ലോക്കോ പൈലറ്റിന്‍റെ മൊഴി. അതേസമയം, പൊലീസും ആ൪പിഎഫും നടത്തിയ പരിശോധനയിലാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിൽ രണ്ട് മൃതദേഹങ്ങൾ പാലത്തിന് താഴെ നിന്നും ഒരാളുടെ മൃതദേഹം പാലത്തിന് മുകളിൽ നിന്നുമാണ്

ദൃക്ഷസാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റൊരാൾ പുഴയിലേക്ക് ചാടിയതായും ഇയാൾക്കായുള്ള തിരച്ചിലും നടക്കുന്നുണ്ടെന്നും റെയിൽവേ വാ൪ത്താക്കുറിപ്പിൽ വ്യക്തമാക്കി. അതേസമയം, റെയിൽവേയ്ക്കായുള്ള കരാ൪ ജീവനക്കാരാണോ അപകടത്തിൽപെട്ടതെന്ന കാര്യം റെയിൽവേ വ്യക്തമാക്കുന്നില്ല.

ഷൊര്‍ണൂർ ട്രെയിൻ അപകടം; മരിച്ച സ്ത്രീ തൊഴിലാളികള്‍ സഹോദരിമാര്‍, കാണാതായ ഒരാൾക്കായുള്ള തെരച്ചിൽ നാളെ തുടരും

Asianet News Live | Kodakara Hawala case | By-Election | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്