കെ എസ് യു ജില്ലാ പ്രസിഡന്റ് വി ടി സൂരജിന്റെ കഴുത്തിൽ പിടിച്ച് ആക്രമിച്ച ഡിസിപി കെ ഇ ബൈജുവിനെ സസ്പെന്റ് ചെയ്യണം

കോഴിക്കോട് : നവകേരള സദസിനോടനുബന്ധിച്ച് ഡിവൈഎഫ്ഐ നടത്തിയ അക്രമത്തിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ. യുഡിഎഫ് നേതാവിനെ ആക്രമിച്ച പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തില്ല. കെ എസ് യു ജില്ലാ പ്രസിഡന്റ് വി ടി സൂരജിന്റെ കഴുത്തിൽ പിടിച്ച് ആക്രമിച്ച ഡിസിപി കെ ഇ ബൈജുവിനെ സസ്പെന്റ് ചെയ്യണം. സൂരജിന് വെള്ളം കുടിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഡിസിപിക്കെതിരെ പരാതി കൊടുക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. കോഴിക്കോട് എരഞ്ഞിപ്പാലത്ത് വെച്ചാണ് മുഖ്യമന്ത്രിയെ കെഎസ്‍യു ജില്ലാ പ്രസിഡൻ്റ് വി.ടി. സൂരജ് ഉൾപ്പെടെയുള്ള പ്രവർത്തകർ കരിങ്കൊടി കാണിക്കാനെത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred