ഇതിനായി നിയമ നിർമ്മാണം കൊണ്ടുവരുന്ന കാര്യം പരിഗണിക്കാൻ കേരള സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു
ദില്ലി: സ്വാശ്രയ വിദ്യാർത്ഥികൾക്ക് ഫണ്ട് രൂപീകരിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾക്കായാണ് പ്രത്യേക ഫണ്ട് രൂപീകരിക്കാൻ നിർദ്ദേശം നൽകിയത്. മെഡിക്കൽ കോളേജുകൾ ആരംഭിക്കാൻ എസ്സെൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിന് പകരമായി മാനേജുമെന്റുകളിൽ നിന്ന് ഫണ്ടിനുള്ള പണം സമാഹരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഇതിനായി നിയമ നിർമ്മാണം കൊണ്ടുവരുന്ന കാര്യം പരിഗണിക്കാൻ കേരള സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യത ഉണ്ടെന്ന് സുപ്രീം കോടതി ഉത്തരവിൽ വിശദീകരിച്ചു.
