Asianet News MalayalamAsianet News Malayalam

മഴയും നീരൊഴുക്കും കുറഞ്ഞു; ഇടുക്കി ജലസംഭരണിയിലെ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടര്‍ അടച്ചു

40 സെൻറീമീറ്ററാണ് ഷട്ടർ ഉയർത്തിയത്. സെക്കൻറിൽ നാൽപ്പതിനായിരം ലിറ്റർ  വെള്ളം വീതമാണ് പുറത്തേക്ക് ഒഴുക്കിയത്. 

shutter of the Cheruthoni dam of the Idukki reservoir were closed
Author
Cheruthoni Dam, First Published Nov 17, 2021, 2:16 AM IST

ചെറുതോണി: കനത്ത മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ (Idukki Dam) ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന ചെറുതോണി അണക്കെട്ടിന്‍റെ (Cheruthoni dam) ഷട്ടർ അടച്ചു. മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്നാണ് നടപടി. രാത്രി ഒൻപതേമുക്കാലിനാണ് ഷട്ടർ അടച്ചത്.  2399.10 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്കാണ് ചെറുതോണിയിലെ മൂന്നാമത്തെ ഷട്ടർ തുറന്നത്. 

40 സെൻറീമീറ്ററാണ് ഷട്ടർ ഉയർത്തിയത്. സെക്കൻറിൽ നാൽപ്പതിനായിരം ലിറ്റർ  വെള്ളം വീതമാണ് പുറത്തേക്ക് ഒഴുക്കിയത്.  ഇന്നലെ പകൽ ഇടുക്കിയിൽ മഴ മാറി നിന്നെങ്കിലും വൈകുന്നേരം പലയിടത്തും മഴ പെയ്തു.  അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ ഇന്നലെ വൈകിട്ട് നേരിയ വർദ്ധനവ് ഉണ്ടായി.  

140.60 അടിയായാണ് ഉയർന്നത്. മുല്ലപ്പെരിയാറിലും നീരൊഴുക്കിൽ കാര്യമായ കുറവു വന്നിട്ടുണ്ട്. നിലവിലെ റൂൾ കർവനുസരിച്ച് 141 അടിവെള്ളം അണക്കെട്ടിൽ സംഭരിക്കാം. മഴയില്ലാത്തതിനാൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തേണ്ടെന്നാണ് തമിഴ്നാടിന്‍റെ തീരുമാനം. 

Follow Us:
Download App:
  • android
  • ios