Asianet News MalayalamAsianet News Malayalam

നെയ്യാർ ഡാമിന്‍റെ ഷട്ടറുകൾ വ്യഴാഴ്ച രണ്ട് ഇഞ്ച് കൂടി ഉയർത്തും

നിലവില്‍ 83.480 മീറ്ററാണ് നെയ്യാർ ഡാമിലെ ജലനിരപ്പ്. 84.75 മീറ്ററാണ് ഡാമിന്‍റെ പരമാവധി സംഭരണ ശേഷി. ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിനായാണ് ഷട്ടറുകൾ വീണ്ടും ഉയര്‍ത്തുന്നത്. 

shutters of neyyar dam will open more
Author
Thiruvananthapuram, First Published Sep 4, 2019, 11:33 PM IST

തിരുവനന്തപുരം: നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നാളെ (സെപ്റ്റംബർ 5) രണ്ട് ഇഞ്ച് കൂടി ഉയർത്തും. നിലവിൽ രണ്ട് ഇഞ്ച് വീതം ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിനായാണ് ഷട്ടറുകൾ വീണ്ടും ഉയര്‍ത്തുന്നത്. 

നിലവില്‍ 83.480 മീറ്ററാണ് നെയ്യാർ ഡാമിലെ ജലനിരപ്പ്. 84.75 മീറ്ററാണ് ഡാമിന്‍റെ പരമാവധി സംഭരണ ശേഷി. കനത്ത മഴ പെയ്താൽ ഡാം പെട്ടെന്ന് തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഇപ്പോള്‍ വെള്ളം തുറന്നുവിടുന്നത്. വെള്ളം തുറന്നു വിടുന്നതിനാൽ നെയ്യാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, പേപ്പാറ ഡാമിന്‍റെ ഷട്ടറുകള്‍ ഇന്ന് (ബുധനാഴ്ച) തുറന്നിരുന്നു. വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി പെയ്ത മഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതിനെത്തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്. ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ അഞ്ച് സെന്‍റിമീറ്റര്‍ വീതമാണ് തുറന്നത്. ജലനിരപ്പ് 107.50 മീറ്റര്‍ എത്തിയതിനെത്തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഡാം തുറക്കാന്‍ തീരുമാനമുണ്ടായത്. 110.50 മീറ്ററാണ് പേപ്പാറ ഡാമിന്‍റെ പരമാവധി ശേഷി. 

Follow Us:
Download App:
  • android
  • ios