Asianet News MalayalamAsianet News Malayalam

ശ്യാമൾ മണ്ഡൽ വധക്കേസ്; പ്രതി മുഹമ്മദ് അലി കുറ്റക്കാരന്നെന്ന് തിരു. സിബിഐ കോടതി, വിധി 17 വർഷത്തിന് ശേഷം

തിരുവനന്തപുരം എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ ശ്യാമളിനെ പണത്തിനായി തട്ടി കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 17 വർഷത്തിന് ശേഷമാണ് സിബിഐ കോടതി വിധി പറയുന്നത്.

shyamal mandal murder case cbi court held defendant is guilty
Author
Thiruvananthapuram, First Published Apr 12, 2022, 11:32 AM IST

തിരുവനന്തപുരം: എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥി ശ്യാമൾ മണ്ഡൽ (Shyamal mandal) വധക്കേസിൽ പ്രതി മുഹമ്മദ് അലി കുറ്റക്കാരന്നെന്ന് തിരുവനന്തപുരം സിബിഐ കോടതി. ശിക്ഷ നാളെ വിധിക്കും. തിരുവനന്തപുരം എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ ശ്യാമളിനെ പണത്തിനായി തട്ടി കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 17 വർഷത്തിന് ശേഷമാണ് സിബിഐ കോടതി വിധി പറയുന്നത്.

പണത്തിനുവേണ്ടി വിദ്യാർത്ഥിയായ ആന്തമാൻ സ്വദേശിയായ ശ്യാമളിനെ കുടുംബ സുഹൃത്ത് തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഒക്ടോബർ 17 നാണ് കോവളം വെള്ളാറിൽ ചാക്കിൽ കെട്ടിയ നിലയിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായിരുന്നു ശ്യാമൾ മണ്ഡലിലിന്റെ കണ്ടെത്തിയത്. പണത്തിന് വേണ്ടി കുടുംബ സുഹൃത്ത് മുഹമ്മദലിയും കൂട്ടിപ്രതിയായ ദുർഹ ബഹദബൂറും ചേർന്ന് വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഫോർ‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തുടരന്വേഷണം നടത്തിയ സിബിയുടെ കണ്ടെത്തലും ഇതായിരുന്നു. ശ്യാമളിന്റെ കുടുംബ സുഹൃത്താണ് പ്രതി മുഹമ്മദ് അലി. കേസിലെ രണ്ടാം പ്രതിയെ ഇപ്പോഴും പിടികൂടിയിട്ടില്ല.

ശ്യാമൾ മണ്ഡലിന്റെ ഫോണ്‍ രേഖകളാണ് കേസന്വേഷണത്തില്‍ നിർണായകമായത്. കുടുംബ സുഹൃത്തായ മുഹമ്മദ് അലിയാണ് ശ്യാമളിനെ ഹോസ്റ്റലിൽ നിന്നും ശ്യാമൾ മണ്ഡലിനെ വിളിച്ചുവരുത്തിയത്. കിഴക്കോട്ടയിൽ നിന്നും ശ്യാമളിനെ മുഹമ്മദ് അലിയും കൂട്ടാളിയായ ദുർഹ ബഹദൂറും ചേർന്ന് തട്ടികൊണ്ടുപോവുകയായിരുന്നു. ശ്യാമളിന്റെ ഫോണിൽ നിന്നും അച്ഛൻ ബസുദേവ് മണ്ഡലിനെ വിളിച്ച് 20 ലക്ഷം ഇവർ ആവശ്യപ്പെട്ടു. പണവുമായി ബസുദേവ് മണ്ഡൽ ചെന്നൈയിൽ പല സ്ഥലങ്ങളിൽ അലയുന്നതിനിടെയാണ് ശ്യാമളിന്റെ മൃതദേഹം കോവളത്ത് കണ്ടെത്തുന്നത്. ശ്യാമളിന്റെ ഫോണ്‍ ചെന്നെയിലെ ഒരു കടയിൽ വിറ്റ ശേഷം മുഹമ്മദാലി ആന്ധമാനിലേക്ക് കടന്നു. ഇവിടെ നിന്നുമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. 

അതേസമയം, രണ്ടാം പ്രതിയും ഹോട്ടൽ തൊഴിലാളിയുമായ ദുർഹ ബഹദൂറിനെ പിടികൂടാൻ ഇതേ വരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ബന്ധുദേവ് മണ്ഡൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് 2008 ൽ അന്വേഷണം സിബിഐക്ക് കൈമാറുന്നത്. രണ്ടാം പ്രതിക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസിറക്കിയെങ്കിലും കണ്ടെത്താനയില്ല. 2020 ഫ്രബ്രുവരി മുതൽ തുടങ്ങിയ വിചാരണ കൊവിഡ് വ്യാപനം കാരണം മുടങ്ങിയിരുന്നു. 56 സാക്ഷികളെ വിസ്തരിച്ചു. സാഹചര്യ തെളിവുകളാണ് കേസിൽ നിർണായകം. പ്രതി മോഷ്ടിച്ച ശേഷം വിറ്റ ശ്യാമൾ മണ്ഡലിന്റെ മൊബൈലാണ് നിർണായ തെളിവ്. സിബിഐക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ട് അരുണ്‍ കെ ആൻ്റണി ഹാജരായി.

Follow Us:
Download App:
  • android
  • ios