Asianet News MalayalamAsianet News Malayalam

അപ്രതീക്ഷിത ആക്രമണം,സിമന്‍റ് കട്ട എറിഞ്ഞു,പരിക്കേറ്റ് ഒരു മണിക്കൂറിലേറെ സ്റ്റേഷനിൽ കിടന്നു-എസ്ഐ ലിജോ പി.മാണി

രിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിച്ചില്ല.ആംബുലൻസുകൾ തടഞ്ഞു. ഈ തടസം മാറ്റി ആബുലൻസിന് വഴിയൊരുക്കുമ്പോൾ കോൺക്രിറ്റ് കട്ട കാലിൽ എറിഞ്ഞുവെന്നും ലിജോ പി മാണി പറഞ്ഞു

SI Lijo P Mani said that it was an unexpected attack
Author
First Published Nov 30, 2022, 10:25 AM IST


തിരുവനന്തപുരം : തനിക്കെതിരെയുള്ള ആക്രമണം അപ്രതീക്ഷിതമായിരുന്നുവെന്ന് വിഴിഞ്ഞം സംഘർഷത്തിനിടെ ഗുരുതരമായി പരിക്കേറ്റ പ്രൊബേഷൻ എസ് ഐ ലിജോ പി മാണി. സമരസമിതിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് പേർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും സംഘർഷം ഉണ്ടാകുകയും ചെയ്തതിനിടെയാണ് ലിജോ പി മാണിക്ക് പരിക്കേറ്റത്

 

സമരക്കാരോട് അനുനയത്തിൽ താൻ സംസാരിച്ചുവെങ്കിലും അയഞ്ഞില്ല. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിച്ചില്ല.ആംബുലൻസുകൾ തടഞ്ഞു. ഈ തടസം മാറ്റി ആബുലൻസിന് വഴിയൊരുക്കുമ്പോൾ കോൺക്രിറ്റ് കട്ട കാലിൽ എറിഞ്ഞു. ഒരു മണിക്കൂർ സ്റ്റേഷനിൽ കിടക്കേണ്ടി വന്നുവെന്നും ലിജോ പി മാണി പറഞ്ഞു. വിഴിഞ്ഞം ആക്രമണത്തിൽ കാലിന് ഗുരുതര പരിക്കേറ്റ ലിജോ ശസ്ത്രക്രിയക്കു ശേഷം ആശുപത്രിയിൽ തന്നെ ചികിൽസയിൽ തുടരുകയാണ്.

വിഴിഞ്ഞം സംഘർഷത്തിൽ 36 പൊലീസുകാർക്കാണ് പരിക്കേറ്റത്. നിരവധി വാഹനങ്ങളും സമരക്കാർ തകർത്തിരുന്നു. 3000 പേർക്കെതിരെ കേസെടുത്തെങ്കിലും വധശ്രമം അടക്കം ചുമത്താത്തതിൽ സേനക്കുള്ളിൽ തന്നെ അമർഷം പുകയുകയാണ്

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം: എൻഐഎ അന്വേഷിക്കും, പൊലീസിനോട് റിപ്പോർട്ട് തേടി
 

Follow Us:
Download App:
  • android
  • ios