Asianet News MalayalamAsianet News Malayalam

കേരള ലോകായുക്തക്ക് മുന്നിൽ നീതി തേടി കുവൈത്ത് കമ്പനി; മൂന്നര കോടി മുടിക്കിയിട്ട് 9 വർഷം, സിഡ്കോ തട്ടിപ്പ്

സിഡക്കോക്ക് മുൻ പരിചയമോ അതിനുവേണ്ടി ഭൗതികസാഹചര്യങ്ങളൊന്നും ഇല്ലാതിരിക്കേയാണ് കോടികളുടെ കരാർ ഉണ്ടാക്കിയത്. കരാർ പ്രകാരം ബാങ്ക് ഗ്യാരന്‍റി നൽകണമെന്ന് ഉത്തർപ്രദേശിലെ കമ്പനി ആവശ്യപ്പെട്ടു.

sidco fraud Kuwait company seeks justice before Kerala Lokayukta btb
Author
First Published Jan 20, 2024, 2:29 PM IST

തിരുവനന്തപുരം: സിഡ്കോ തട്ടിയെടുത്ത മൂന്നര കോടി തിരികെ കിട്ടണമെന്നാവശ്യവുമായി വിദേശ കമ്പനി ലോകായുക്തയെ സമീപിച്ചു. ഡി അമോണിയം ഫോസ്ഫേറ്റ് ഇറക്കുമതി ചെയ്യാനായി കരാർ പ്രകാരം നൽകിയ ബാങ്ക് ഗ്യാരണ്ടിയാണ് ഒമ്പത് വ‍ർഷമായി തിരികെ നൽകാത്തത്. ഹർജിയിൽ വ്യവസായ വകുപ്പിനും സിഡ്കോയ്ക്കും ലോകായുക്ത നോട്ടീസ് അയച്ചു.

സിഡ്ക്കോയിൽ നടന്ന വലിയ തട്ടിപ്പിലൊന്നാണ് വീണ്ടും സജീവമാകുന്നത്. സജി ബഷീർ സിഡ്കോ എംഡിയായിരുന്നപ്പോള്‍ ഉത്തർ പ്രദേശ് കോ-ഓപ്പറേറ്റീവ് ഫെഡറേഷനുമായി അമോണിയം ഫോസ്ഫേറ്റ് ഇറക്കുമതി ചെയ്യുന്നതിനായി ഉണ്ടാക്കിയ കരറിൽ നിന്നാണ് തട്ടിപ്പിന്‍റെ തുടക്കം. സിഡക്കോക്ക് മുൻ പരിചയമോ അതിനുവേണ്ടി ഭൗതികസാഹചര്യങ്ങളൊന്നും ഇല്ലാതിരിക്കേയാണ് കോടികളുടെ കരാർ ഉണ്ടാക്കിയത്. കരാർ പ്രകാരം ബാങ്ക് ഗ്യാരന്‍റി നൽകണമെന്ന് ഉത്തർപ്രദേശിലെ കമ്പനി ആവശ്യപ്പെട്ടു. 

അമോണിയം ഫോസ്ഫേറ്റ് ഇറക്കുമതിക്കായി സിഡ്ക്കോ ഉപകരാർ വിളിച്ചു. കുവൈത്തിലുള്ള എൽ ജോണ്‍ യുണൈറ്റഡ് കമ്പനിയാണ് ആഗോള കരാറിൽ യോഗ്യത നേടിയത്. കരാർ നേടിയ ശേഷം വൻ ചതിക്കുഴിയിൽ കൊണ്ടിട്ടുയെന്നാണ് കമ്പനി ലോകായുക്തയിൽ നൽകിയ പരാതിയിൽ പറയുന്നത്. സിഡ്കോ അധികൃതരെ വിശ്വസിച്ച് ഉത്തർപ്രദേശിലെ കമ്പനിക്ക് നൽകേണ്ട ബാങ്ക് ഗ്യാരന്‍റിയായി മൂന്നരക്കോടി കൈമാറി. പിന്നീട് ഒന്നുമുണ്ടായില്ല. കുവൈത്ത് കമ്പനി നൽകിയ ഇ - മെയിലുകള്‍ക്ക് മറുപടി ഉണ്ടായില്ല. കേരളത്തിലെത്തിയ പ്രതിനിധികളോട് എല്ലാ ഉടൻ ശരിയാകുമെന്നാിരുന്നു മറുപടി. 

കരാർ ലംഘിച്ചതിനാൽ ബാങ്ക് ഗ്യാരന്‍റി തുക ഉത്തരപ്രദേശ് കമ്പനി സ്വന്തമാക്കിയെന്ന മറുപടിയാണ് കുവൈത്ത് കമ്പനിക്ക് ഒടുവിൽ ലഭിച്ചത്. വിദേശ കമ്പനി കൈമാറി പണം സിഡ്കോ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്ന് വ്യവസായ വകുപ്പ് അധികൃതർ പറയുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്ക് വിദേശ കമ്പനി പരാതി നൽകിയിട്ടും തൃപ്തികരമാ മറുപടിയോ പണമോ കിട്ടിയില്ല. 

ദുരൂഹമായ ഇടപാടിൽ നിരവധി ചോദ്യങ്ങള്‍ ബാക്കിയാകുവുകയാണ്. വിദേശ കമ്പനിയുമായി കരാർ ഉണ്ടാക്കിയപ്പോള്‍ വ്യവസായ വകുപ്പ് അറിഞ്ഞിരുന്നില്ലേ, കുവൈത്ത് കമ്പനി കൈമാറിയ പണം ഉത്തർപ്രദേശ് കമ്പനിക്ക് കൈമാറിയെന്നയെന്നത് സത്യമാണോ, എന്തുകൊണ്ട് നഷ്ടമായ പണത്തിനായി വിദേശ കമ്പനി സർക്കാരുകളെ സമീപിച്ചിട്ടും വ്യക്തമായ ഒരു മറുപടി പോലും ഇതേവരെ നൽകിയില്ല.

പന്ത് ഇനി മുഖ്യമന്ത്രിയുടെ കോർട്ടിൽ; ഗണേഷിനെ തള്ളുമോ കൊള്ളുമോ എന്നതിൽ വലിയ ആകാംക്ഷ, റിപ്പോർട്ട് നിർണായകം

ഗണേഷ് കുമാറിന്‍റെ പുതിയ തീരുമാനത്തിൽ ഞെട്ടി യാത്രക്കാർ; കടുത്ത നിരാശയും വിഷമവും തുറന്ന് പറഞ്ഞ് നാട്ടുകാർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios