തിരുവനന്തപുരം: അഭയ കേസിൽ പ്രതികളുടെ വാദം പൂർത്തിയായി. കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂരിന്‍റെ വാദമാണ് ഇന്ന് പൂർത്തിയായത്. കേസിൽ താൻ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ ഒന്നാം പ്രതിയാക്കിയതെന്നും ഫാദർ കോട്ടൂർ വാദിച്ചു. മൂന്നാം സാക്ഷിയായ അടയ്ക്കാ രാജു സംഭവ ദിവസം പുലർച്ചെ പ്രതികളെ കോൺവന്‍റിൽ വച്ച് കണ്ടു എന്ന മെഴി വിശ്വസിക്കരുതെന്നും ഫാദ‍ർ കോട്ടൂരിന്‍റെ അഭിഭാഷകർ വാദിച്ചു.

അഭയ കൊല്ലപ്പെട്ടതാണെങ്കിലും താൻ നിരപരാധിയാണെന്നും പ്രതികൾ മറ്റാരോ ആണെന്നുമാണ് പ്രതിഭാഗം വാദിച്ചത്. കേസിൽ മൂന്നാം പ്രതി സിസ്റ്റർ സെഫിയുടെ വാദം ഇന്നലെ പൂർത്തിയായിരുന്നു. പ്രതികളുടെ വാദത്തിന് പ്രോസിക്യൂഷൻ നാളെ മറുപടി പറയും.