രണ്ടാം തവണയാണ് പിഎസ് പ്രശാന്തിനെ ചോദ്യം ചെയ്യുന്നത്. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിന് പിന്നാലെ പി എസ് പ്രശാന്തിനെയും ചോദ്യം ചെയ്യലിനായി വിളിച്ചിരുന്നു.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളകേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ ചോദ്യം ചെയ്ത് എസ്ഐടി. ഈ മാസം 24നാണ് മൊഴി രേഖപ്പെടുത്തിയത്. രണ്ടാം തവണയാണ് പിഎസ് പ്രശാന്തിനെ ചോദ്യം ചെയ്യുന്നത്. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിന് പിന്നാലെ പി എസ് പ്രശാന്തിനെയും ചോദ്യം ചെയ്യലിനായി വിളിച്ചിരുന്നു. ചില രേഖകളുമായി എത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെയ്ക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ 24ാം തീയതി എസ്ഐടി ഓഫീസിൽ വെച്ചാണ് പി എസ് പ്രശാന്തിനെ ചോദ്യം ചെയ്തത്.
അതേ സമയം, ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിൻ്റെ റിമാൻഡ് വീണ്ടും നീട്ടി. 14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും. റിമാൻഡ് 90 ദിവസം പൂർത്തിയാകുന്നതോടെ സ്വാഭാവിക ജാമ്യത്തിന് അപേക്ഷ സമർപ്പിക്കാനാണ് പ്രതിഭാഗത്തിൻ്റെ നീക്കം.


