സിനിമാമേഖലയിലെ ആരോപണങ്ങളില്‍ അന്വേഷണം, പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്ന കേസുകൾ പ്രത്യേകസംഘത്തിന് കൈമാറും
പ്രത്യേക അന്വേഷണസംഘം പോലീസ് ആസ്ഥാനത്ത് യോഗം ചേർന്ന് തുടരന്വേഷണത്തിന് രൂപം നൽകി.
തിരുവനന്തപുരം:സിനിമാമേഖലയിൽ വനിതകൾ നേരിട്ട ദുരനുഭവങ്ങൾ അന്വേഷിക്കുന്നതിന് രൂപം നൽകിയ പ്രത്യേക അന്വേഷണസംഘം പോലീസ് ആസ്ഥാനത്ത് യോഗം ചേർന്ന് തുടരന്വേഷണത്തിന് രൂപം നൽകി. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അധ്യക്ഷത വഹിച്ചു.പ്രധാനപ്പെട്ട എല്ലാ കേസുകളും മുതിർന്ന വനിതാ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അന്വേഷണസംഘത്തിൽ കൂടുതൽ വനിതാ ഓഫീസർമാരെ ഉൾപ്പെടുത്തി.ഇതുമായിബന്ധപ്പെട്ട് ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ കേസുകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ നിർദ്ദേശം നൽകി.പ്രത്യേക അന്വേഷണ സംഘത്തിലെ ഓഫീസർമാരെ കൂടാതെ മറ്റ് മുതിർന്ന ഐ പി എസ് ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.
ആരോപണവുമായി രംഗത്തുവരുന്നവരുടെയെല്ലാം മൊഴി SIT രേഖപ്പെടുത്തും.മൊഴിയിൽ ഉറച്ചു നിന്ന് കേസെടുക്കാൻ സ്ത്രീകൾക്ക് താൽപര്യമുണ്ടെങ്കിൽ ഉടൻ കേസെടുക്കണമെന്ന് ഡിജിപി നിര്‍ദേശം നല്‍കി.അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണം.ഒരോ വനിത ഉദ്യോസ്ഥർക്കും ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ ടീം വിപുലപ്പെടുത്താം.മൊഴി, സാക്ഷി മൊഴികൾ , സാഹചര്യതെളിവുകൾ എന്നിവ സൂക്ഷമായി പരിശോധിക്കണംകോടതിയിൽ നിന്നും അന്വേഷണ സംഘത്തിന് തിരിച്ചടി ലഭിക്കാത്ത വിധം അന്വേഷണം മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു
'മുകേഷ് പദവികൾ ഒഴിയണം, ആരോപണ വിധേയർ പദവി ഒഴിഞ്ഞ് അന്വേഷണം നേരിടണം': നടി ഗായത്രി വർഷ
നടി മിനു മുനീർ പരാതി നൽകി; പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയത് 7 പേർക്കെതിരെ