കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം പൂർത്തിയായി. ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.

കള്ളപ്പണം വെളുപ്പിച്ചതിന് ശിവശങ്കറിന് എതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്നും ജാമ്യാപേക്ഷയെ എതിർത്ത് ഇഡി ഹൈക്കോടതിയിൽ വാദിച്ചു. എന്നാൽ തനിക്കെതിരെയുള്ള കേസ് കെട്ടിമച്ചതാണെന്നായിരുന്നു ശിവശങ്കറിന്റെ വാദം.