കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൻ്റെ എ പാസ്പോർട്ട്, വിദേശയാത്ര രേഖകൾ എന്നിവ നാളെ  കസ്റ്റംസ് ഓഫീസിൽ ഹാജരാക്കണമെന്ന് അന്വേഷണ സംഘം നിർദ്ദേശം നൽകി. എന്നാൽ എം. ശിവശങ്കർ നേരിട്ട് ഹാജരാകണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടില്ല.  

സ്വർണക്കടത്ത് കേസിൽ വീണ്ടും ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്തേക്കും എന്ന സൂചന പുറത്തു വന്നതിനിടെയാണ് നാളെ ചോദ്യം ചെയ്യല്ലിന് ഹാജരാവേണ്ടതില്ലെന്ന് ശിവശങ്കറിനോട് കസ്റ്റംസ് നിർദേശിച്ചത്. എന്നാൽ മറ്റാരെങ്കിലും വഴി എം.ശിവശങ്കറിൻ്റെ പാസ്പോർട്ട്, വിദേശയാത്ര രേഖകൾ എന്നിവ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 

സ്വർണക്കളളക്കടത്തിലടക്കം വിവിധ ഏജൻസികൾ ശവശങ്കറിനെ  പലപ്പോഴായി  ചോദ്യം ചെയ്തെങ്കിലും പ്രതിചേർക്കാൻ തക്ക തെളിവുകൾ  കിട്ടിയിട്ടില്ലെന്നാണ് സൂചന. കൂടുതൽ തെളിവ് ലഭിച്ചാൽ മാത്രമാകും ഇനി ശിവശങ്കറിനെ വീണ്ടും വിളിപ്പിക്കുന്നത്