കണ്ണൂര്‍: കണ്ണൂർ എസ്എൻ കോളേജിൽ നിന്നും ബെംഗളൂരുവിലേക്ക്  വിനോദയാത്ര പോയി തിരിച്ചെത്തിയ വിദ്യാർത്ഥി സംഘത്തിലെ ആറുപേരെ കൂടി കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. വൈറൽ പനിയെ തുടര്‍ന്നാണ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളുടെ എണ്ണം പതിനൊന്നായി. 

യാത്രാ സംഘത്തിലെ വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മരിച്ച വിദ്യാർത്ഥിനിയുടേതുൾപ്പെടെ  14 വിദ്യാർത്ഥികളുടെ രക്ത , സ്രവ സാമ്പിളുകൾ ആലപ്പുഴ വൈറോളജി ലാബിൽ പരിശോധനക്കയച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം പരിശോധനാ ഫലം പുറത്തു വരും. വിദ്യാർത്ഥിനിയുടെ മരണകാരണമായ വൈറസ് ഏതാണെന്ന് ഇപ്പെടെയുള്ള വിവരങ്ങൾ പരിശോധനഫലം വന്നതിന് ശേഷം മാത്രമേ വ്യക്തമാകു.വിദ്യാർത്ഥികൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി നിർദ്ദേശം നൽകിയിരുന്നു.