Asianet News MalayalamAsianet News Malayalam

'സമസ്തയെ ശക്തിപ്പെടുത്തുന്ന സുപ്രഭാതത്തെ തകർക്കാനുള്ള നീക്കം'; പത്രം കത്തിച്ചതിനെതിരെ എസ്കെഎസ്എസ്എഫ്

'സമസ്തയെ ശക്തിപ്പെടുത്തുന്ന സുപ്രഭാതത്തെ തകർക്കാനുള്ള നീക്കം മാത്രമായേ ഇത്തരം നടപടികളെ കാണാനാകൂ. സുപ്രഭാതത്തെ സാമ്പത്തികമായി തകർക്കുക എന്നതും ഇവരുടെ ലക്ഷ്യമാണ്'.

SKSSF comment against suprabhataham news paper burning
Author
First Published Apr 20, 2024, 9:28 PM IST

കോഴിക്കോട്: സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രം കത്തിച്ചതിനെതിരെ എസ്കെഎസ്എസ്എഫ്. പത്രം കത്തിച്ച നടപടി പ്രതിഷേധാർഹമാണെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു. സുപ്രഭാതം ദിനപത്രത്തിന്റെ വായനക്കാർ ഏതെങ്കിലും പ്രത്യേക വിഭാ​ഗക്കാർ മാത്രമല്ലെന്നും എല്ലാ വിഭാ​ഗങ്ങളിൽ നിന്നുള്ളവരുണ്ടെന്നും എസ്കെഎസ്എസ്എഫ് വ്യക്തമാക്കി. സുപ്രഭാതം ആരംഭിച്ചതിന് ശേഷം മൂന്നാമത്തെ ലോക്സഭാ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. എല്ലാ ജനാധിപത്യ പാർട്ടികളുടെയും വാർത്തകൾ നൽകാറുണ്ട്. തെരഞ്ഞെടുപ്പ് സമയം പാർട്ടികളുടെ പരസ്യങ്ങളും നൽകാറുണ്ട്. എല്ലാ പത്രങ്ങളും സ്വീകരിക്കുന്ന മാർ​ഗമാണിതെന്നും കുറിപ്പിൽ പറഞ്ഞു.  

സമസ്തയെ ശക്തിപ്പെടുത്തുന്ന സുപ്രഭാതത്തെ തകർക്കാനുള്ള നീക്കം മാത്രമായേ ഇത്തരം നടപടികളെ കാണാനാകൂ. സുപ്രഭാതത്തെ സാമ്പത്തികമായി തകർക്കുക എന്നതും ഇവരുടെ ലക്ഷ്യമാണ്. ഇത് തിരിച്ചറിയാൻ ജനാധിപത്യ വിശ്വാസികൾ തയ്യാറാകാണമെന്നും ഇത്തരം ഹീന പ്രവൃത്തികൾ നടത്തുന്ന സാമൂഹ്യദ്രോഹികളെ കരുതിയിരിക്കണമെന്നും എസ്എസ്എസ്എഫ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios